കെഎ അന്‍സിയ 
Kerala

പാര്‍ട്ടി അംഗം പോലുമല്ല, സ്വന്തക്കാരെ സ്ഥാനാര്‍ഥിയാക്കി; സിപിഐയില്‍ നിന്ന് രാജിവച്ച് കൊച്ചി ഡെപ്യൂട്ടി മേയര്‍

അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അന്‍സിയയുടെ രാജി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി അന്‍സിയ പറഞ്ഞു. കൊച്ചി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലറാണ് അന്‍സിയ. അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അന്‍സിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അന്‍സിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അന്‍സിയ അതില്‍ ഇടംപിടിച്ചിരുന്നില്ല. അന്‍സിയക്ക് പകരം മറ്റൊരാളെ നിര്‍ത്തിയതാണ് അവര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കാന്‍ കാരണമായത്. സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണവും അവരുടെ ഭാഗത്തിനിന്നുണ്ടായി. പാര്‍ട്ടി വ്യക്തികള്‍ക്കായി വഴിമാറുന്നു. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ച് ഇഷ്ടക്കാരെ പട്ടികയില്‍ തിരുകിക്കയറ്റിയെന്നും പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തയാളെ താന്‍ മത്സരിച്ച ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും അന്‍സിയ ആരോപിച്ചു.

ലീഗിന്റെ കോട്ടയില്‍ നിന്നാണ് താന്‍ ജയിച്ചുവന്നത്. പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍, പാര്‍ട്ടിയുടെ പിന്തുണ പലപ്പോഴും ഉണ്ടായിരുന്നില്ലെന്നും അന്‍സിയ വ്യക്തമാക്കി. ഇത്തവണ മത്സരിക്കുന്നില്ലെന്ന് താന്‍ പറഞ്ഞതാണ്. മഹിളാ സംഘത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരുടെ പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അര്‍ഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നതെന്നും അന്‍സിയ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ മറ്റ് വര്‍ഗ ബഹുജനസംഘടനാ പദവികളില്‍ നിന്ന് ഒഴിയുന്നതായും അന്‍സിയ പറഞ്ഞു.

Kochi Corporation Deputy Mayor Ansiya resigned from the CPI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഒറ്റ സീറ്റില്‍ ഒതുങ്ങി കോണ്‍ഗ്രസ്, തേജസ്വിക്ക് ജയം, എന്‍ഡിഎ 201

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

കൃത്രിമങ്ങളിലൂടെ നേടിയ വിജയം, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം

'സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കളേ... ഇനിയൊരു വിജയം കാണാൻ പ്രവർത്തകർ എത്രകാലം കാത്തിരിക്കണം'

SCROLL FOR NEXT