Kochi Kakkanad Ambadimoola Man Tries to Kill Wife by Setting Her on Fire After Pouring Petrol. Special arrangment
Kerala

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

സംഭവത്തിൽ പ്രതിയായ ആലപ്പുഴ സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിയായ ആലപ്പുഴ സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന ജയശ്രീയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തുക ആയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രതി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുക ആയിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

അനിൽ കുമാറിനെ തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് നാട്ടുകാർ കണ്ടെത്തുക ആയിരുന്നു. പ്രതിയുടെ കയ്യിലെ പൊള്ളിയ പാടുകൾ കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി.

കുടുംബ പ്രശ്നങ്ങൾ ആണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kochi Kakkanad Ambadimoola Man Tries to Kill Wife by Setting Her on Fire After Pouring Petrol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍