കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരിക്കേല്‍പിച്ചു ( stabbing case)  പ്രതീകാത്മക ചിത്രം
Kerala

ഡിജെ പാര്‍ട്ടിക്കിടെ വാക്കുതർക്കം; കൊച്ചിയിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി

കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരിക്കേല്‍പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരിക്കേല്‍പിച്ചു. ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന ബാറിലാണ് സംഭവം. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണു സംഘര്‍ഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.

2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി കതൃക്കടവ് ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു.

kochi kathrikadavu bar stabbing case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

SCROLL FOR NEXT