ബാറിന് മുന്നിൽ തടിച്ചുകൂടിയ ജനം സ്ക്രീൻഷോട്ട്
Kerala

ബാറില്‍ യുവാവിനെ കുത്തിയത് വൈന്‍ ഗ്ലാസ് കൊണ്ട്, യുവതിക്കെതിരെ കേസ്; പ്രകോപനത്തിന് കാരണം ലൈംഗികാതിക്രമം

കതൃക്കടവിലെ ബാറില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കതൃക്കടവിലെ ബാറില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയ്‌ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അതേസമയം തനിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമമാണ് പ്രകോപനത്തിന് കാരണമെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെയും കേസ് എടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. യുവതി വൈന്‍ ഗ്ലാസ് ഉപയോഗിച്ച് പിന്നില്‍ നിന്ന തൊടുപുഴ സ്വദേശി ബഷീറിനെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ചെവിക്ക് പിറകില്‍ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു.

ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും ഈ കേസുമായി ബന്ധമില്ല. രണ്ടുപേര്‍ തമ്മിലാണ് പ്രശ്‌നം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ പരാതിയൊന്നുമില്ലെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ഗൗരവം കണക്കിലെടുത്ത് കേസുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

kochi kathrikadavu bar stabbing case; case against young woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT