കൊച്ചി മെട്രോ ഫയല്‍
Kerala

കൊച്ചി മെട്രോയ്ക്ക് തദ്ദേശ സ്ഥാപന വസ്തു നികുതി വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനനഷ്ടവും ഭീമമായ കെട്ടിട നികുതി നല്‍കുന്നത് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും നികത്താന്‍ ഇതുസഹായിക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കി. ത്രികക്ഷി ധാരണപത്രത്തിലെ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മെട്രോ റെയില്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും വസ്തുനികുതി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കൊച്ചി കോര്‍പറേഷനും സമീപ തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കെഎംആര്‍എല്‍ ഹൈകോടതിയില്‍ സമീപിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരവും കേന്ദ്ര-കേരള സര്‍ക്കാറുകളും കെഎംആര്‍എല്ലും ഒപ്പുവെച്ച 2013ലെ ത്രികക്ഷി ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനനഷ്ടവും ഭീമമായ കെട്ടിട നികുതി നല്‍കുന്നത് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും നികത്താന്‍ ഇതുസഹായിക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT