സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ ഫയല്‍ ചിത്രം
Kerala

സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ; രാത്രി 11 മണിവരെ

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും.

ഫെബ്രുവരി 15, 2026 (ഞായര്‍ ശിവരാത്രി): തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:30 (23:30) ന് പുറപ്പെടും. ഫെബ്രുവരി 16, 2026 (തിങ്കള്‍): ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4:00 മണിക്ക് സര്‍വീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.

Kochi Metro extends service hours; trains to run until 11 PM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണസാരഥ്യത്തിലേക്ക് വിഡിഎസ് സര്‍ക്കാര്‍; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയം

വരുന്നുണ്ടോ എന്ന ആ ചോദ്യം ജീവിതം മാറ്റിമറിച്ചു; കന്നഡയില്‍ കവിത തുളുമ്പിയ കനകഹാമ വിഷ്ണുനാഥിന് കൂട്ടായി

VD Satheesan Oath Ceremony Live: വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ

ബംഗാളില്‍ ഒഴിവാക്കിയ വന്ദേമാതരം പൂര്‍ണമായി ചൊല്ലി; കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍

ഐടിഐ കഴിഞ്ഞോ? റെയിൽവയിൽ 1191 ഒഴിവുകൾ; അപ്രന്റീസാകാൻ അവസരം, അവസാന തീയതി ജൂൺ 11

SCROLL FOR NEXT