കൊച്ചി മെട്രോ ഫയൽ
Kerala

ഐഎസ്എല്‍; തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

തിങ്കളാഴ്ച രാത്രി 9.30നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത്‌സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനുവരി 13ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 9.30നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത്‌സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വീസ് ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും