kochi metro ഫയല്‍ ചിത്രം
Kerala

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

ഓഗസ്റ്റ് 22, 24, 25 തീയതികളിലാകും അധിക സര്‍വീസ്‌

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6 മിനുട്ട് 45 സെക്കന്‍ഡ് ഇടവേളയില്‍ 4 അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകള്‍ കൂടുലായി സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7 മിനുട്ട് 13 സെക്കന്‍ഡ് ഇടവേളയില്‍ 8 അധിക ട്രിപ്പുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഈ ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ ഒരു ട്രെയിന്‍ കൂടി സജ്ജമായിരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

Kochi Metro to Operate Additional Services During Onam to Manage Passenger Rush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു