‘പോർട്ട്‌ഫോളിയോ 2024’ ബ്രോഷറിന്റെ പ്രകാശനം നടൻ മോഹൻലാൽ നിർവ്വഹിക്കുന്നു 
Kerala

'പോർട്ട്ഫോളിയോ 2024'; ജനുവരി 24 മുതൽ, ബ്രോഷർ പ്രകാശനം ചെയ്ത് മോഹൻലാൽ

ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംഘടിപ്പിക്കുന്ന 26ാമത്‌ ഫോട്ടോ പ്രദർശനം ‘പോർട്ട്‌ഫോളിയോ 2024’  ന്റെ ബ്രോഷർ നടൻ മോഹൻലാൽ പ്രകാശനം ചെയ്‌തു. ട്രാവൻകൂർ കോർട്ട്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, ട്രഷറർ മനു ഷെല്ലി, ജോയിന്റ് കൺവീനർ വി ശിവറാം,  ബ്രില്യൻ ചാൾസ്, ബൈജു കൊടുവള്ളി, സിദ്ദിഖുൾ അക്ബർ, മനു ജോഷ്വാൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു. 

ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം നടക്കുന്നത്. കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. കൊച്ചിയിലെ ന്യൂസ്‌ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയാണ് കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT