കുർബാന തർക്കം 
Kerala

കുർബാന തർക്കം; കൂടുതൽ പേർക്കെതിരെ കേസെടുക്കും, കലക്ടറുടെ നേതൃത്വത്തിൽ ചർച്ച ഇന്ന്

പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചർച്ച ഇന്ന് നടക്കും.

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുകയാണ്. പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചർച്ച ഇന്ന് നടക്കും.

രാവിലെ 11 മണിക്ക് കലക്ടറുടെ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. അതേ സമയം ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ പേർക്കെതിരെ പൊലീസ് കേസെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രൽ പൊലീസ് എസ്ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിച്ച 21 വൈദികര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT