നെടുമ്പാശേരി വിമാനത്താവളം  
Kerala

കൊച്ചി ജലമെട്രോ വിമാനത്താവളത്തിലേക്കും; പത്ത് മിനിട്ട് ഇടവേളയില്‍ വേഗം കൂടിയ ബോട്ടുകള്‍

ആലുവയില്‍നിന്ന് പെരിയാറിലൂടെ സര്‍വീസ് നടത്തുന്നതാണ് പദ്ധതി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഈയാഴ്ച നടക്കും. മൂന്നാഴ്ചകൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

ആലുവയില്‍നിന്ന് പെരിയാറിലൂടെ സര്‍വീസ് നടത്തുന്നതാണ് പദ്ധതി. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതിപ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് പഠനം. തുടര്‍ന്ന് വിശദ പദ്ധതി (ഡിപിആര്‍) തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് ഉപയോഗിക്കുക. പത്ത് മിനിട്ട് വ്യത്യാസത്തില്‍ സര്‍വീസ് നടത്താനാണ് ശ്രമം. ആലുവയില്‍നിന്ന് വിമാനത്താവളംവരെ പെരിയാറിലൂടെ എട്ടു കിലോമീറ്ററിലാണ് സര്‍വീസ്. ആദ്യം ഇൗ റൂട്ട് പരിഗണിച്ചശേഷം മറ്റിടങ്ങളിലേക്കും ആവശ്യവും സാധ്യതകളും പരിശോധിച്ചശേഷം സര്‍വീസ് തുടങ്ങാനും ആലോചനയുണ്ട്.

Kochi Water Metro to reach airport; High-speed boats every 10 minutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടില്ല; എല്ലാ കാര്യവും എസ്‌ഐടിയോട് പറഞ്ഞു'

അടൂര്‍ പ്രകാശും പ്രയാര്‍ ഗോപാലകൃഷ്ണനും പോറ്റിയുടെ വീട്ടിലെ സന്ദര്‍ശകര്‍; അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക'; 'ധുരന്ധറി'ലെ രൺവീറുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അർജുൻ

ഇന്ന് രണ്ടു തവണയായി വര്‍ധിച്ചത് 5480 രൂപ; സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തി നിക്ഷേപകര്‍, റെക്കോര്‍ഡ് ഉയരത്തില്‍

'മലപ്പുറത്തെ ലീഗ് ജനപ്രതിനിധികളില്‍ 153 പേര്‍ അമുസ്ലീങ്ങള്‍'; കണക്കുകളുമായി വിഎസ് ജോയ്

SCROLL FOR NEXT