കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍  സമകാലിക മലയാളം
Kerala

Kodungallur Bharani: ഭക്തിയുടെ നിറവില്‍ കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍; അമ്മേ ശരണം ദേവീ ശരണം വിളികളോടെ പതിനായിരങ്ങള്‍-വിഡിയോ

നിലപാടുതറകളിലും ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തിലഹരിയില്‍ നിറഞ്ഞുനില്‍ക്കുന്ന വന്‍ ജനക്കൂട്ടം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെച്ച് ഓടി കാവുതീണ്ടി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കാളിധാരിക യുദ്ധത്തില്‍ ദേവിയുടെ വിജയമാഘോഷിക്കുന്ന കാവുതീണ്ടലില്‍ കൊടുങ്ങല്ലൂര്‍ ഭക്തിലഹരിയിലായി. പതിനായിരങ്ങള്‍ അമ്മേ ശരണം ദേവീ ശരണം വിളികളോടെ കാവുതീണ്ടലില്‍ പങ്കെടുത്തു.

പൂജയ്ക്കുശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കി എല്ലാവരും പുറത്തിറങ്ങിയ ശേഷമാണ് അതീവരഹസ്യമായ തൃച്ചന്ദനച്ചാര്‍ത്ത് പൂജനടന്നത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നിലപാടുതറയില്‍ ഉപവിഷ് ടനായ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ പട്ടുക്കുട ഉയര്‍ത്തി അനുമതി നല്‍കിയതോടെയാണ് കാവുതീണ്ടല്‍ നടന്നത്.

നിലപാടുതറകളിലും ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തിലഹരിയില്‍ നിറഞ്ഞുനില്‍ക്കുന്ന വന്‍ ജനക്കൂട്ടം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെച്ച് ഓടി കാവുതീണ്ടി. പാലക്കവേലന്‍ എന്ന വിശേഷണമുള്ള ചിറക്കല്‍ ദേവിദാസനാണ് ആദ്യം കാവുതീണ്ടാനുള്ള അവകാശം. ഇന്നലെ രേവതി വിളക്ക് തെളിഞ്ഞു. ദീപ സ്തംഭങ്ങളിലും നിലവിളക്കുകളിലും കല്‍വിളക്കുകളിലും മണ്‍ചെരാതുകളിലും സഹസ്ര ദീപങ്ങള്‍ തെളിച്ചു. ദേവീസ്തുതികളുമായി ക്ഷേത്ര നഗരിയിലെത്തിയ ഭക്തര്‍ രേവതി വിളക്കു ദര്‍ശിച്ചു സായൂജ്യമടഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT