കൊടുവള്ള നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
Kerala

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി. തുടര്‍നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കൂട്ടത്തോടെ വോട്ട് തള്ളിയതോടെ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതു മുതല്‍ നഗരസഭാ സെക്രട്ടറി അവധിയിലാണ്. കഴിഞ്ഞ ദിവസം വോട്ടര്‍പട്ടികയില്‍ നിന്നു പുറത്തായവര്‍ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു.

21 ഡിവിഷനുകളിലെ വോട്ടര്‍മാരെയാണ് അന്തിമ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. ഈ ഡിവിഷനുകളില്‍ നിന്നെല്ലാം യുഡിഎഫിന് അനുകൂലമാകുന്ന വോട്ടുകള്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തള്ളുകയാണു ചെയ്തതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

Koduvally Municipality Secretary transferred for illegally absent from work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 64 lottery result

കാരന്തൂരിന്റെ രക്ഷകൻ സലീം; ദുരിതകാലത്ത് പ്രതീക്ഷയുടെ തോണിക്കാരൻ

156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

ഇനി സമരം ഇ20 പെട്രോളിനെതിരെ; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ