കൊല്ലം– എറണാകുളം മെമു ഫെയ്സ്ബുക്ക്
Kerala

ആശ്വാസ വാർത്ത; കൊല്ലം– എറണാകുളം മെമു സർവീസ് അടുത്ത വർഷം വരെ, കാലാവധി നീട്ടി

ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സർവീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സർവീസ്.

രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മെമു സർവീസ് ആരംഭിച്ചത്. രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും.

തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ്‌ സ്റ്റോപ്പുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി