സിസിടിവി ദൃശ്യം 
Kerala

മോചനദ്രവ്യം ആവശ്യപ്പെട്ടത് രണ്ട് തവണ, രാവിലെ പത്തുമണിക്ക് കുട്ടിയെ തിരിച്ചെത്തിക്കുമെന്നും സന്ദേശം

അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു  ആദ്യം ഫോണ്‍കോള്‍ വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജില്ലയിലെ ഓയൂരില്‍ 6 വയസുകാരിയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം കാര്‍ ഉപയോഗിച്ചിരുന്നെങ്കിലും പാരിപ്പള്ളിയിലെ കടയില്‍ സംഘം ഓട്ടോയില്‍ എത്തിയത് പൊലീസിനെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കി. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ആദ്യ ഫോണ്‍ കോള്‍ വരുന്നത്. 

അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു  ആദ്യം ഫോണ്‍കോള്‍ വന്നത്. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താല്‍ വിട്ട് നല്‍കാമെന്നായിരുന്നു സംഘം പറഞ്ഞത്. പാരിപ്പള്ളിയിലെ കട ഉടമ യുടെ ഫോണില്‍ നിന്നായിരുന്നു ഫോണ്‍ കോള്‍. ഈ സമയം സംഘം ഓട്ടോയിലാണ് എത്തിയത്. 

എന്നാല്‍ 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ കോള്‍ വന്നു. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. സ്ത്രീശബ്ദത്തിലായിരുന്നു സംസാരിച്ചത്. 'കുട്ടി സുരക്ഷിതയാണ്. നിങ്ങള്‍ 10 ലക്ഷം അറേഞ്ച് ചെയ്‌തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം' എന്നാണ് പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കില്‍ പൊലീസില്‍ അറിയിക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. കാശ് ഇപ്പോള്‍ നല്‍കാം, ഇപ്പോള്‍ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നല്‍കാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നല്‍കുന്നത്.

കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറല്‍ എസ്പിയും ചേര്‍ന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും, വര്‍ക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലും ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.  

വിവരം കിട്ടിയാല്‍ അറിയിക്കുക
9946923282, 9495578999

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മുസ് അമേരിക്ക സംരക്ഷിക്കും; സുരക്ഷിത യാത്രക്ക് കപ്പലുകള്‍ക്ക് 20 % ഫീസ്; ഇറാന് മേല്‍ നാവിക ഉപരോധം പുനഃസ്ഥാപിച്ച് യുഎസ്

'പ്രതികരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ, എന്നോട് പൊറുക്കുക'; അന്വേഷണങ്ങള്‍ നടക്കട്ടെ; മറുപടിയുമായി മുഹമ്മദ് അഷീല്‍

കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി; സുധപിള്ള ചെയര്‍ പേഴ്‌സണ്‍

സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമം; പിന്നിൽ കൊടും കുറ്റവാളികൾ; വീട്ടിൽ നിന്ന് പൊലീസ് പൊക്കി

51 തവണ കുത്തി; ഐബി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി; മുന്‍ ആംആദ്മി എംഎല്‍എ കുറ്റക്കാരന്‍