Bindu-Krishna-hot-payasam 
Kerala

മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; സംഭവം പ്രിയദർശിനി ഉദ്ഘാടന യാത്രക്കിടെ

ബസിനുള്ളിലെ പായസവിതരണത്തിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി സൌജന്യ യാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. ഡിപ്പോ പരിസരത്ത് വെച്ച് നടന്ന ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ മധുരപലഹാരമായി പായസവിതരണം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് വെച്ചാണ് അണികൾക്കും യാത്രക്കാർക്കുമായി പായസം വിതരണം ചെയ്തത്. വിതരണത്തിനിടയിലെ തിരക്കിലാണ് അബദ്ധത്തിൽ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞു വീണത്.

പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കി. മന്ത്രി തുടർന്ന് ചിന്നക്കടവ് വരെ ഇതേ ബസിൽ തന്നെ യാത്ര ചെയ്യുകയും അതിനുശേഷം അവിടെ നിന്നും മടങ്ങുകയുമാണുണ്ടായത്. ചടങ്ങിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.

kollam-ksrtc-depot-priyadarshini-bus-inauguration-hot-payasam-falls-on-minister-bindu-krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് രൂപ നഷ്ടത്തിന് അമ്പത് പൈസ പരിഹാരം; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കടുത്ത നിരാശയെന്ന് സ്വകാര്യ ബസ് ഉടമകൾ

ജയിച്ചില്ലെങ്കിൽ പണി പാളും; കാനറികൾക്ക് നിർണായകം, നെയ്മർ രണ്ടാം പോരും കളിക്കില്ല

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

ബജറ്റിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു, ധവളപത്രം മുന്‍കൂര്‍ജാമ്യമെടുക്കല്‍, വിസ്മയങ്ങള്‍ കണ്ടില്ല; പിണറായി വിജയന്‍

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി