പ്രസന്ന ഏണസ്റ്റ്  
Kerala

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു

എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു മേയറുടെ രാജി പഖ്യാപനം. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു.

എന്നാല്‍ ഭരണത്തില്‍ നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പ്രസന്ന ഏണസ്റ്റ് രാജിക്ക് തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് സിപിഐ രണ്ടു തവണ സിപിഎമ്മിന് കത്തു നല്‍കിയിരുന്നു. ഇതില്‍ നടപടി ഉണ്ടാകാതെ വന്നതോടെ കഴിഞ്ഞ 5ന് സിപിഐ പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു.

കൊല്ലം മധുവും മറ്റു രണ്ടു കൗണ്‍സിലര്‍മാരും ഇന്നു നടന്ന കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തിരുന്നില്ല. കോര്‍പറേഷനില്‍ സിപിഎമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ആകെ 55 വാര്‍ഡുകളില്‍ 28 ഇടത്ത് സിപിഎം പ്രതിനിധികളും 10 ഇടത്ത് സിപിഐ പ്രതിനിധികളുമാണ് കൗണ്‍സിലര്‍മാരായുള്ളത്. ഡപ്യൂട്ടി മേയര്‍ക്ക് പിന്നാലെ മേയറും രാജിവച്ചതോടെ കൊല്ലം കോര്‍പറേഷന് നിലവില്‍ മേയറും ഡപ്യൂട്ടി മേയറും ഇല്ലാത്തെയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് നിലവില്‍ ഇരുവരുടെയും താല്‍ക്കാലിക ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

ഫുട്‌ബോള്‍ ടീം ബസ് തടഞ്ഞ് മോഷ്ടാക്കള്‍ തുരുതുരെ വെടിവച്ചു; ഘാനയില്‍ യുവ താരത്തിനു ദാരുണാന്ത്യം, ഞെട്ടല്‍

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഹോമില്‍ ജയം തേടി ഹൈദരാബാദ്; ടോസ് രാജസ്ഥാന്, ആദ്യം പന്തെറിയും

എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT