Kollam Murder: Man killed in Kollam by his father and brother following a family dispute പ്രതീകാത്മക ചിത്രം
Kerala

കട്ടിലില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി, മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു

ഇയാള്‍ സ്ഥിരം ഉപദ്രവകാരിയാണെന്നാണ് ആളുകള്‍ പറയുന്നത്. സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.

സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന്‍ സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പലതവണ സന്തോഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉപദ്രവം നിര്‍ത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല. പിന്നാലെ പിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോള്‍ കണ്ണില്‍ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും വിവരം ആരേയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്.

Kollam Murder: Man killed in Kollam by his father and brother following a family dispute. The 35-year-old victim, who had a mental disability, was struck on the head at their home in Sasthamkotta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

അതിവേഗം 1000 റണ്‍സ്; റെക്കോര്‍ഡില്‍ അമന്‍ മൊഖദെ ദക്ഷിണാഫ്രിക്ക ഇതിഹാസത്തിനൊപ്പം

kerala PSC: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം, അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാല് പേര്‍ക്കെതിരെ കേസ്

SCROLL FOR NEXT