പ്രതീകാത്മക ചിത്രം 
Kerala

രാത്രി ഉറക്കമിളച്ച് ജോലി, എഎസ്ഐ പടിക്കെട്ടിൽ തലയടിച്ചു വീണു; ​തലയോട്ടിക്ക് പൊട്ടൽ; ​ഗുരുതരാവസ്ഥയിൽ

രാവിലെ പുറത്തേക്ക് ഇറങ്ങിയപ്പോൾ പടിക്കെട്ടിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ഉറക്കമിളച്ച് ജോലി ചെയ്ത എഎസ്ഐ സ്റ്റേഷന്റെ പടിക്കെട്ടിൽ തലയടിച്ചു വീണു ​ഗുരുതര പരുക്ക്. എഴുകോൺ സ്റ്റേഷനിലെ എഎസ്ഐ പെരുമ്പുഴ സ്വദേശി ശ്രീനിവാസൻ പിള്ള (49)യ്ക്കാണ് വീണു തലയോട്ടിക്കു പൊട്ടലേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

കഴിഞ്ഞദിവസം രാവിലെയാണ് എട്ടിനായിരുന്നു സംഭവമുണ്ടായത്. സ്റ്റേഷനിലെ ജിഡി ചാർജിലായിരുന്ന ശ്രീനിവാസൻപിള്ള വെള്ളി രാവിലെ 9നാണു ജോലിക്കു കയറിയത്. രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. രാത്രി  ചില കേസുകളുമായി ബന്ധപ്പെട്ട് ഏറെ നേരം ഉറക്കമിളച്ചു ജോലി ചെയ്യേണ്ടിയും വന്നിരുന്നു.

രാവിലെ പുറത്തേക്ക് ഇറങ്ങിയപ്പോൾ പടിക്കെട്ടിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ ശ്രീനിവാസൻ പിള്ളയെ സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT