മരിച്ച ഷീല 
Kerala

'എന്നെ കുട്ടായി അടിച്ചു, ഞാൻ ചാവാൻ പോകുന്നു’; മരിക്കുന്നതിനു മുൻപ് മരുമകൾക്ക് സന്ദേശം, വീട്ടമ്മയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ

മരിക്കുന്നതിനു മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; റബ്ബർത്തോട്ടത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കോട്ടപ്പുറം പച്ചയിൽ മൻമഥ വിലാസത്തിൽ നിതിൻ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മർദനത്തെ തുടർന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 

മരിക്കുന്നതിനു മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നുണ്ട്. തുടർന്ന് പൊലീസ് നൽകിയ പരാതിയിലാണ് നിതിൻ അറസ്റ്റിലാവുന്നത്. 'എന്നെ കുട്ടായി അടിച്ചു. ഞാൻ ചാവാൻ പോകുന്നു.’ എന്നാണ് മരുമകൾക്ക് അയച്ച സന്ദേശം. മകനോട് പറയേണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.  

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വീഡനെ തരിപ്പണമാക്കി നെതര്‍ലന്‍ഡ്‌സ്; ഓറഞ്ച് പടയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്‍ജുറി ടൈമില്‍ ഉന്ദാവിന്റെ ഗോള്‍; ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ആവേശ ജയം

Today's Rashi Phalam June 21 2026:മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും