കൊല്ലം: കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ബോർഡ് മാറ്റാൻ തയ്യാറാകാത്ത മുൻ എംഎൽഎയും നടനുമായ എം. മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് മുകേഷിനെതിരെ നിയമലംഘനം ആരോപിച്ച് പരാതി നൽകിയത്. കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് വിഷ്ണു സുനിൽ പരാതി കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചുകൊണ്ട് വിഷ്ണു സുനിൽ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളും ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുകേഷ് അഭിനയിച്ച പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തുകൊണ്ട് "അന്തസ് വേണമെടാ അന്തസ്..." എന്നാണ് വിഷ്ണു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.
കൊല്ലം നിയോജകമണ്ഡലത്തിൽ പുതിയ ജനപ്രതിനിധി വന്നിട്ടും പഴയ ബോർഡ് വെച്ച് മുകേഷ് ജനങ്ങളെ പറ്റിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വിഷ്ണു സുനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ അഡ്വ. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്; അന്തസ്സ് വേണമടൊ, അന്തസ്സ്......
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.
വിഷ്ണു സുനിൽ
NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates