Koodalmanikyam Festival 
Kerala

സംഗമേശ ഭൂമിയിൽ പഞ്ചാരിയുടെ നാദ വിസ്മയം (വിഡിയോ)

120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ മുഴുകി ജനങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇരിങ്ങാലക്കുട: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരി. പ്രഗത്ഭ മേളകലാകാരനായ കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യശീവേലിമേളം. പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റി. നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേഗോപുരത്തില്‍ ശീവേലിക്കായി എത്തി, പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല്‍ മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണ് നാദമായപ്പോള്‍ അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു.

ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ നാലു പ്രദക്ഷിണത്തിനുശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദികുറിക്കുകയായി. ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.

കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്കുകടന്നു. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിച്ചു. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ തിടമ്പേറ്റി.

Koodalmanikyam Temple Festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം