കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറിയപ്പോൾ വിഡിയോ സ്ക്രീൻ ഷോട്ട്
Kerala

17 ആനകളുമായി ശീവേലി, പഞ്ചാരിമേളം; കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി (വിഡിയോ)

10 ദിവസം നീളുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവം മധ്യ കേരളത്തിലെ ഉത്സവ കാലത്തിൻ്റെ സമാപനം കൂടിയാണ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം സംഘമേശ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി. 10 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളമടങ്ങുന്നതാണ് പരിപാടികൾ. ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, 8.30 മുതൽ 12.30 വരെ ശ്രീരാമപഞ്ചശതി പാരായണം എന്നിവയുണ്ടായി.

രാത്രി 7.30ന് ആചാര്യവരണം നടത്തി. തുടർന്ന് 8.10നും 8.40നും മധ്യേ തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നഗരമണ്ണ് നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. 10 ദിവസം നീളുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവം മധ്യ കേരളത്തിലെ ഉത്സവ കാലത്തിൻ്റെ സമാപനം കൂടിയാണ്. സെപ്റ്റംബറിൽ തിരുവില്വാമല നിറമാലയോടെയാണ് മധ്യകേരളത്തിൽ ഉത്സവ കാലത്തിനു തുടക്കമാകുന്നത്.

രാവിലെയും രാത്രിയും 17 ആനകളോടെ നടക്കുന്ന ശീവേലിയും പഞ്ചാരിമേളവും സംഘമേശ സന്നിധിയുടെ സവിശേഷതയാണ്. കോലമേറ്റിയ ആനയുടെ ഇരുവശവും ഉള്ളാനകൾ എന്നറിയപ്പെടുന്ന രണ്ടു കുട്ടിയാനകളെ നിർത്തുന്നതും ഇവിടത്തെ സവിശേഷതയാണ്. നാളെയാണ് കൊടിപ്പുറത്ത് വിളക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT