കല രാജു ( Kala Raju ) ഫയൽ
Kerala

കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാർത്ഥി

അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സിപിഎം വിമത അംഗം കല രാജുവാണ് യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. രാവിലെ 11 നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുക. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കുന്നത്.

ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് നേതൃയോ​ഗമാണ് കലാ രാജുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

ഉച്ചയ്ക്ക് 2 മണിക്കാണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എൽഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി. ദരിദ്രലഘൂകരണ വിഭാ​ഗം ജില്ലാ ഓഫീസറാണ് വരണാധികാരി.

കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. നേരത്തെ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കൂത്തട്ടുകുളത്ത് ടൗണിൽ രാവിലെ 9 മുതൽ കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

The Koothattukulam Municipality Chairperson election will be held today. CPM rebel Kala Raju is the UDF Chairperson candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT