അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നപ്പോള്‍, അതുല്‍ 
Kerala

കോഴിക്കോട്ട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു, കെ മുരളീധരന്റെ ഡ്രൈവറും മകനും മരിച്ചു; ആറുപേര്‍ക്ക് പരിക്ക് 

എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍.

കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടേയാണ് സംഭവം. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഒരു ഭാഗത്തേയ്ക്ക് തെറിച്ചുപോകുകയായിരുന്നു. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി; കരുക്കള്‍ നീക്കി മോദിയും ഷായും

ഉറങ്ങില്ല തിരുവനന്തപുരം, നിര്‍ത്തില്ല സിനിമ!; ഐഎഫ്എഫ്കെയില്‍ 'സിനിമയുടെ ഉറങ്ങാത്ത നഗരം'

'ആ ദിവ്യ രൂപം ത്രേതായുഗത്തില്‍'; വൈക്കത്തഷ്ടമി ചൊവ്വാഴ്ച, അറിയാം പ്രാധാന്യം

'കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് താൻ, നാളെ സഭയിൽ കാണാം'