കോഴിക്കോട് ജനറൽ ആശുപത്രി/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

വസ്ത്രം മാറുന്നതിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ കേസ്, അന്വേഷണം എസ്‌പിക്ക്

സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി ബിജുരാജ് ഏറ്റെടുത്തു. ജീവനക്കാരി ദളിത് വിഭാ​ഗത്തിൽ പെട്ടതായതിനാൽ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം പ്രകാരമുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് യുവതിയുടെ പരാതി. കേസിന്റെ ഭാഗമായി പൊലീസ് ബീച്ച് ആശുപത്രിയിലെത്തി സുരക്ഷാ ജീവനക്കാർ വസ്ത്രം മാറുന്ന മുറി ഉൾപ്പെടെ പരിശോധിച്ചു.

കഴിഞ്ഞ ഓ​ഗസ്റ്റ് 10ന് രാവിലെ 7.50നാണ് സംഭവം. യുവതി മുറിയിൽ നിന്ന് വസ്ത്രം മാറുന്ന സമയത്ത് ജീവനക്കാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ജീവനക്കാരി ആശുപത്രി അധികൃതർക്ക് നൽകിയ പരാതി തുടർ നടപടിക്കായി ആശുപത്രി സൂപ്രണ്ട് വെള്ളയിൽ പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ താത്‌കാലിക ജീവനക്കാരനായ സുരേഷിനെ ജോലിയിൽ നിന്നും മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി