കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ മുഖത്തടിച്ച പാട് 
Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൈക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ മുഖത്തടിച്ചു; മൊബൈല്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, പരാതി 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരന്‍ തന്റെ മുഖത്തടിക്കുകയും മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി കാണിച്ച് വയനാട് സ്വദേശിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് സംഭവം. മകളുടെ കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ വന്നതാണ് വയനാട് സ്വദേശിനി. മകന്റെ ഭാര്യയ്‌ക്കൊപ്പം കുട്ടിയെ ആശുപത്രിയുടെ ഉള്ളിലേക്ക് കടത്തിവിട്ടു. ചില രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ആശുപത്രിയ്ക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും മുഖത്തടിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ആശുപത്രിയുടെ അകത്തേയ്ക്ക് കയറുന്നതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനും യുവതിയുമായി തര്‍ക്കമായി. അകത്തേയ്ക്ക് കയറാന്‍ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നിലപാട് അറിയിച്ചു. ബഹളത്തിനിടെ, ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ നിലറത്തെറിഞ്ഞ് തകര്‍ത്തു. തുടര്‍ന്ന് തന്റെ മുഖത്തടിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് ജീവനക്കാരും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !