Kozhikode Private bus employees clashed with each other in the city video
Kerala

കോഴിക്കോട് നഗരത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍ - വിഡിയോ

ബേപ്പൂര്‍ - മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നഗരമധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍. കോഴിക്കോട് മാവൂര്‍ റോഡില്‍ ഔറോട് ജംഗ്ഷന് സമീപത്താണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

ബേപ്പൂര്‍ - മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്. റോഡില്‍വച്ച് പരസ്പരം തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രദേശത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തില്‍ ഇതുവരെ ഇരു സംഘവും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. ബസുകളും കസ്റ്റഡിയിലെടുത്തു.

Private bus employees clash Aurode junction on Mavoor Road in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT