വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ദേവനന്ദയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, കൂരാച്ചുണ്ടില്‍ ഇന്ന് മൊബൈല്‍ സിഗ്നല്‍ കാണിച്ചു; ഇരുട്ടില്‍ തപ്പി പൊലീസ്

താമരശ്ശേരി ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. അന്വേഷണം നടത്തുന്നില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. പെണ്‍കുട്ടിയുടെ പിതാവ് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴുള്ള അന്വേഷണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇന്ന് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അല്‍പ്പ സമയം മാത്രമാണ് സിഗ്‌നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തി. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉണ്ടെന്നാണ് അനുമാനം. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും