Kerala

കോഴിക്കോട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതര പരിക്ക്

നേപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയില്‍ ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ് ( 32) ആണ് ആത്മഹത്യാശ്രമം നടത്തിയത്. പൊലീസ് സ്റ്റേഷൻ കെട്ടിത്തിന് മുകളില്‍ നിന്ന് ചാടിയ രതീഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. അന്നേദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വഴക്കിട്ട് കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി. 

രാത്രി ഇവരെ അന്വേഷിച്ച് അച്ഛന്‍ പോയ സമയത്താണ് പ്രതി വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയത്ത് നാലും രണ്ടും വയസ്സുള്ള ഇളയ സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പീഡനത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT