കേസില്‍ അറസ്റ്റിലായ പ്രതികള്‍ 
Kerala

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ശരീരമാസകലം മുറിവുകള്‍; മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് കൂട്ടബലാത്സംഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

പീഡനത്തിന് പിന്നാലെ യുവതിക്ക് ശ്വാസം മുട്ടലുണ്ടായതിനെ തുടര്‍ന്ന് ബോധക്ഷയം സംഭവിച്ചു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്‌നാസ്  കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും ഫഹദും ചേര്‍ന്നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടര്‍ന്ന് ഇവരുള്‍പ്പെട്ട നാലംഗസംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ;


പീഡനത്തിന് ഇരയായ യുവതി കൊല്ലം സ്വദേശിനിയാണ്. ടിക് ടോക് വഴിയാണ് അത്തോളി സ്വദേശിയായ അജ്‌നാസ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനെ രണ്ട് വര്‍ഷം മുന്‍പ് പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു.  കഴിഞ്ഞ ദിവസമാണ് യുവതിയെ ഇയാള്‍ കോഴിക്കേട്ടെക്ക് വിളിച്ചുവരുത്തിയത്. അജ്‌നാസും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ സ്‌റ്റേഷനിലെത്തിയ യുവതിയെ ഫ്‌ലാറ്റില്‍ എത്തിച്ചു. അവിടെവച്ച് അജ്‌നാസ് ആണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയില്‍ അജ്‌നാസിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ നേരത്തെ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നു. അവര്‍ മൂന്ന് പേരും അജ്‌നാസിന്റെ മുറിക്കകത്തേക്ക് കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യം നല്‍കിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷം യുവതി അര്‍ധബോധാവസ്ഥയിലായ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.  പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡനത്തിന് പിന്നാലെ യുവതിക്ക് ശ്വാസം മുട്ടലുണ്ടായതിനെ തുടര്‍ന്ന് ബോധക്ഷയം സംഭവിച്ചു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം സംഘം മുങ്ങുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ക്രൂരമായി പീഡനം ഏറ്റതായാണ് യുവതിയുടെ മൊഴി. ശരീരത്തില്‍ എല്ലായിടത്തും മുറിവുകള്‍ ഉണ്ടെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. മെഡിക്കല്‍ പരിശോധനാ ഫലം കിട്ടിയ ശേഷമെ ഇത് സംബന്ധിച്ച് കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. 

അജ്‌നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്‌പേരുടെയും പേരുകള്‍ യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അത്തേളിയില്‍ നിന്ന് പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മറ്റുള്ളവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. അവരും വൈകാതെ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി.

പീഡനത്തിനിരയായ യുവതി വിവാഹമോചിതയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം നിലയില്‍ ജോലി ചെയ്ത് യുവതി ഉപജീവനം നടത്തുകയാണെന്നും പൊലീസ്  കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT