Sunny Joseph ഫെയ്സ്ബുക്ക്
Kerala

'ആ കട്ടില് കണ്ട് പനിക്കേണ്ട'; രാഹുലിനെ ഒളിപ്പിച്ച സ്ഥലം അറിയാമെങ്കില്‍ കൂടെ പോകാമെന്ന് സണ്ണി ജോസഫ്

രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെ ഒരു കീഴ്‌വഴക്കമില്ലെന്നും രാജി ആവശ്യപ്പെടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവര്‍ക്ക് അറിയുമെങ്കില്‍ കൂടെപോകാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാര്‍ട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്‍റെ രാജി ആവശ്യപ്പെടില്ല. അങ്ങനെ ഒരു കീഴ്‌വഴക്കമില്ലെന്നും രാജി ആവശ്യപ്പെടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആ കട്ടില്‍ കണ്ട് പനിക്കേണ്ട. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്‌മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. വിവേക് കിരണിന് അയച്ച നോട്ടീസിന്റെ ഗതി തന്നെയാകും ഇതിനുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KPCC Chief Denies Congress is "Hiding" MLA Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നു; സ്ഥിരീകരിച്ച് കേന്ദ്രം

‘ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു’; കെ സോട്ടോയിൽ നിന്ന് രാജിവെച്ച് ഡോ. മോഹൻദാസ്

രാത്രിയിൽ മുട്ട കഴിക്കാമോ?

'മൂപ്പര് വരുന്നുണ്ട്...'; ബുക്ക് മൈ ഷോയില്‍ ട്രെന്റിങായി 'കളങ്കാവല്‍'

SCROLL FOR NEXT