കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത്. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. എംഎം ഹസന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ചിറയിന്‍ കീഴില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍. തുടര്‍ന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്റെ നേതൃത്വത്തില്‍ സമിതി അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പായി ഇരുവരുടെ വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു. നടപടി വേണമെന്ന സമിതിയുടെ നിര്‍ദേശമനനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടി.
സംഭവത്തിന് പിന്നാലെ രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ മുന്‍കാലപ്രാബല്യത്തോട് കൂടി പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത് നേതാക്കളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തിരുന്നു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേര്‍ന്ന് ചോദ്യം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയിലെത്തുകയും, തുടര്‍ന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇനി ഒരുതരത്തിലുള്ള പ്രതികരണവും പാടില്ലെന്നും മണ്ഡലം കമ്മിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. പാളയം പ്രദീപ് ഈ മണ്ഡലത്തിലുള്ള ആളല്ലെന്നും ഇയാള്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. പാര്‍ട്ടിയും എംഎല്‍എയും ഒന്നിച്ചുപോകാന്‍ നാലംഗസമിതി രൂപീകരിച്ചു. എം വിന്‍സെന്റ്, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെഎസ് ശബരീനാഥന്‍ എന്നിവരാണ് നാലംഗസമിതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates