ഫയല്‍ ചിത്രം 
Kerala

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ഷിബു അബ്രഹാമിന് ഡയറക്ടറുടെ താല്ക്കാലിക ചുമതല

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതലയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 

ജാതിവിവേചനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ട ശങ്കർ മോഹൻ ശനിയാഴ്ചയാണ് രാജിവച്ചത്. സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമരം ചെയ്ത വിദ്യാർഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോർട്ട് നൽകിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു രാജി. അതേസമയം തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹൻ പറഞ്ഞത്. കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് അറിയിച്ചത്. അതേസമയം ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ ഡീൻ ചന്ദ്രമോഹൻ ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ രാജി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT