മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം അവതരണം ഫയല്‍
Kerala

ഗുരുവായൂരില്‍ കൃഷ്ണനാട്ടം ഇന്ന് മുതല്‍

കൃഷ്ണനാട്ടം ഞായറാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൃഷ്ണനാട്ടം ഞായറാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആരംഭിക്കും. രാത്രി നട അടച്ച ശേഷം ക്ഷേത്രം വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അരങ്ങേറുക. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം അവതരണം.

ജൂണ്‍ മാസം ഴെിവ് കാലമാണ്. ജൂലൈ ,ഓഗസ്റ്റ് മാസങ്ങള്‍ കൃഷ്ണനാട്ടം കലാകാരന്‍മാര്‍ക്ക് ഉഴിച്ചില്‍, കച്ചകെട്ടഭ്യാസ കാലവും. മെയ്യഭ്യാസത്തിലൂടെ പഠിച്ചുറച്ച ശേഷമാണ് സെപ്റ്റംബര്‍ ഒന്നിന് കൃഷ്ണനാട്ടം ആരംഭം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ ഭക്തര്‍ക്ക് വഴിപാടാണ് കൃഷ്ണനാട്ടം. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുക. ഒരോ ദിവസത്തെയും കളി ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം. സ്വര്‍ഗാരോഹണം കഥയ്ക്ക് 3300 ഉം മറ്റു കഥകള്‍ക്ക് 3000 രൂപയുമാണ് നിരക്ക്. കളിയുള്ള ദിവസം ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം കൗണ്ടറില്‍ പണമടച്ച് കളി ശീട്ടാക്കാവുന്നതാണെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT