തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കുറിപ്പ്:
ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്!
വൈദ്യുതി ലൈനുകള്‍ സൗജന്യമായി മാറ്റി സ്ഥാപിക്കാം
നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?
നിങ്ങളെ സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.
എന്താണ് ഈ പദ്ധതി?
ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് KSEB വഹിക്കും.
ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട BPL കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000-ല്‍ താഴെയായിരിക്കണം.
വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമി ഉത്തരവിറങ്ങിയ 2025 ഓഗസ്റ്റ് 16ന് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ളതോ പരമ്പരാഗതമായി വന്നുചേരേണ്ടതോ ആയിരിക്കണം
എങ്ങനെ അപേക്ഷിക്കാം?
നിങ്ങളുടെ അടുത്തുള്ള കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുക.
ആവശ്യമുള്ള രേഖകള്‍ എന്തൊക്കെ?
തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സാധുവായ BPL സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000-ല്‍ താഴെയാണെന്ന് തെളിയിക്കുന്നത്).
വീട് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്.
ഈ സൗകര്യം അടുത്ത ആറ് മാസത്തേക്ക് മാത്രം!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates