Rajan 
Kerala

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

തലശ്ശേരി കുണ്ടുചിറ സ്വദേശി രാജന്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരിയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി കുണ്ടുചിറ സ്വദേശി രാജന്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് രാജന് ഷോക്കേറ്റത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പാറാംകുന്ന് പരിസരത്ത് ഇലക്രിക് കമ്പിയില്‍ നിന്ന് തീപ്പൊരി വരുന്നുവെന്ന് പറഞ്ഞ് നാട്ടുകാരാണ് രാജനെ വിളിക്കുന്നത്. തുടര്‍ന്ന് മറ്റൊരു ജീവനക്കാരനൊപ്പം രാജന്‍ സ്ഥലത്തെത്തി.

കമ്പിക്ക് സമീപത്തെ മരച്ചിലെ ചില്ലകള്‍ തട്ടിയാണ് തൊപ്പൊരി വന്നിരുന്നത്. വൈദ്യുതി കമ്പി മാറ്റുന്നതിനിടെയാണ് രാജന് ഷോക്കേറ്റത്. സാരമായി പൊള്ളലേറ്റ രാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

KSEB contract employee dies after getting electrocuted during maintenance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും