കെഎസ്ഇബി പങ്കുവച്ച ചിത്രം 
Kerala

മുളന്തോട്ടിയില്‍നിന്നു ഷോക്ക് അടിക്കുമോ? അപകട സാധ്യത എത്രത്തോളം; കുറിപ്പുമായി കെഎസ്ഇബി

ഇരുമ്പു തോട്ടി കൊണ്ടാണ് അപകടങ്ങളുണ്ടാവുന്നതെന്നും മുളന്തോട്ടിയോ മറ്റു കമ്പുകളോ സുരക്ഷിതമാണെന്നുമാണ് പരക്കെയുള്ള ധാരണ

സമകാലിക മലയാളം ഡെസ്ക്

തേങ്ങയിടാനും മാങ്ങ പറിക്കാനുമൊക്കെ തോട്ടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍ തട്ടി അപകടങ്ങളുണ്ടായ വാര്‍ത്തകള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിന്റെ അപകട സാധ്യതയെക്കുറിച്ച് വിശദീകരിക്കുകയാണ് വൈദ്യുതി ബോര്‍ഡ് ഈ കുറിപ്പില്‍. ഇരുമ്പു തോട്ടി കൊണ്ടാണ് അപകടങ്ങളുണ്ടാവുന്നതെന്നും മുളന്തോട്ടിയോ മറ്റു കമ്പുകളോ സുരക്ഷിതമാണെന്നുമാണ് പരക്കെയുള്ള ധാരണ. അതു പൂര്‍ണമായും ശരിയല്ലെന്ന് ശാസ്ത്രീയമായി വിശദീകരിക്കുകയാണ് കെഎസ്ഇബി.

*മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.*
ഇക്കഴിഞ്ഞ ദിവസം മുളന്തോട്ടി കൊണ്ട് തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ 66 കെ വി ലൈനില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് അട്ടപ്പള്ളം സ്വദേശിയായ 27 വയസ്സുകാരന്‍ മരണമടഞ്ഞ അതീവ ദു:ഖകരമായ വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ.
സാധാരണഗതിയില്‍ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കള്‍ ചെറിയ വോള്‍ട്ടതകളില്‍ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോള്‍ട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. 
ശാസ്ത്രീയമായി പറഞ്ഞാല്‍, ലോഹങ്ങള്‍ പോലുള്ള ചാലക വസ്തുക്കളില്‍, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ഇന്‍സുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങള്‍ക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാല്‍ത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോള്‍ട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇന്‍സുലേറ്ററുകള്‍ക്കില്ല. മതിയായത്ര വോള്‍ട്ടേജ് പ്രയോഗിച്ചാല്‍, ഏതൊരു ഇന്‍സുലേറ്റിംഗ് മെറ്റീരിയലും ഒടുവില്‍ 'വൈദ്യുത മര്‍ദ്ദ'ത്തിന് കീഴടങ്ങും, ഇന്‍സുലേറ്റര്‍ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും. സാധാരണ ലോ ടെന്‍ഷന്‍ ലൈനില്‍ തട്ടിയാല്‍ ഷോക്കേല്‍പ്പിക്കാത്ത മുളന്തോട്ടി ഉന്നത വോള്‍ട്ടേജ് ലൈനുകളില്‍ അപകടകാരിയായി മാറാന്‍ ഇതാണ് കാരണം. വോള്‍ട്ടേജിന് ആനുപാതികമായ അളവില്‍ വൈദ്യുത പ്രതിരോധ ശേഷിയില്ലാത്ത ഏതൊരു വസ്തുവും വൈദ്യുതചാലകങ്ങളായി മാറാം എന്ന് സാരം.
മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ചെറിയ വോള്‍ട്ടേജില്‍ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്.  അതുകൊണ്ട് വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
ജാഗ്രത പുലര്‍ത്താം; അപകടം ഒഴിവാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT