പ്രതീകാത്മക ചിത്രം 
Kerala

ഫാന്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ലാഭിക്കാം; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി 

കാലവര്‍ഷത്തില്‍ മഴയുടെ ലഭ്യത കുറഞ്ഞതിനാല്‍ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ മഴയുടെ ലഭ്യത കുറഞ്ഞതിനാല്‍ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനം. പ്രതിസന്ധി രൂക്ഷമാകാതാരിക്കാന്‍ വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ കുറച്ച് ശ്രദ്ധ ചെലുത്തിയാല്‍ പ്രശ്‌നത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് വീണ്ടും ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കെഎസ്ഇബി.

ഫാനുമായി ബന്ധപ്പെട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി പറയുന്നു. 'നമ്മുടെ പലരുടെയും വീട്ടില്‍ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചൂടിന്റെ രൂപത്തില്‍ നഷ്ടപ്പെടും. എന്നാല്‍ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. അതില്‍ത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതല്‍ ഉത്തമം.'- കെഎസ്ഇബി പറയുന്നു.

'60 വാട്‌സ് പവര്‍ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാന്‍  8 മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാന്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ നല്ലത്.'- കെഎസ്ഇബി വിശദീകരിക്കുന്നു.

കുറിപ്പ്:

ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാന്‍ കഴിയും. നമ്മുടെ പലരുടെയും വീട്ടില്‍ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചൂടിന്റെ രൂപത്തില്‍ നഷ്ടപ്പെടും. എന്നാല്‍ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. അതില്‍ത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതല്‍ ഉത്തമം. 
60 വാട്‌സ് പവര്‍ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാന്‍  8 മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാന്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ നല്ലത്.  പകല്‍ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം തന്നെ കുറയ്ക്കാന്‍ സഹായിക്കും. 
ഇപ്പോള്‍ BLDC അഥവ Brushless DC ഫാനുകള്‍ വിപണിയില്‍ ലഭ്യമാണ്. അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതില്‍ ലഭിക്കാന്‍ കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT