Power Cut Representational Image
Kerala

'500 മെഗാവാട്ടിന്റെ കുറവ്'; സംസ്ഥാനത്ത് ഇന്ന് രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നും ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള സമയത്തിനിടയിലായിരിക്കും ഈ നിയന്ത്രണം ബാധകമാവുക.

ദേശീയതലത്തില്‍ പവര്‍ മാര്‍ക്കറ്റില്‍ നിന്നും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനാല്‍, പീക്ക് സമയങ്ങളില്‍ വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറച്ച് പ്രതിസന്ധി പരിഹരിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

KSEB Announces Partial Power Cuts in Kerala Today Amid Supply Shortage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍

മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം

തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം