K M Hareendran Samakalika malayalam
Kerala

കണ്ണൂരില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു

ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മമ്പറം പഴയ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ പഴയ പാലത്തില്‍ നിന്നും ഒരാള്‍ ചാടിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു ഹരീന്ദ്രന്‍. മമ്പറം പഴയ പാലത്തിനടുത്തെ കൈവരിയില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടിയത്.

പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചരകണ്ടി പുഴയുടെ ഭാഗമായ മമ്പറത്തൂടെ ഒഴുകുന്ന നല്ല അടിയൊഴുക്കുള്ള പുഴയിലാണ് ഇയാള്‍ ചാടിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.

KSEB Senior Superintendent dies after jumping into river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT