സമരപ്പന്തലില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ്  വിഡിയോ ദൃശ്യം
Kerala

കണ്ണൂരില്‍ റോഡ് കയ്യേറി എല്‍ഡിഎഫ് സമരപ്പന്തല്‍; കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റിയതിന് ശേഷമാണ് ബസ് സ്ഥലത്തുനിന്ന് മാറ്റാനായത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റോഡ് കയ്യേറി പണിഞ്ഞ സമരപ്പന്തലിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി ഒരാള്‍ക്ക് പരിക്കേറ്റു. പന്തല്‍ നിര്‍മാണ തൊഴിലാളിയായ അസ്വം സ്വദേശിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പന്തലിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ഡിസംബര്‍ അഞ്ചിന് നടത്താനിരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പന്തല്‍ പണിയാന്‍ തുടങ്ങിയത്.

ഇതിനിടെയാണ് കണ്ണൂരില്‍ നിന്നും മയ്യില്‍ - ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പന്തലിനകത്തേക്ക് ഇടിച്ചുകയറിയത്. ബസിന്റെ മുകളിലെ ലഗേജ് കാരിയര്‍ പന്തലിന്റെ ഇരുമ്പ് പൈപ്പില്‍ കുരുങ്ങുകയായിരുന്നു. പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റിയതിന് ശേഷമാണ് ബസ് സ്ഥലത്തുനിന്ന് മാറ്റാനായത്. തുടര്‍ന്ന് നഗരത്തില്‍ ഏറെ നേരം ഗതാഗതകുരുക്ക് ഉണ്ടായി.

നുറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് കൈയ്യേറിയായിരുന്നു കൂറ്റന്‍ പന്തല്‍ നിര്‍മ്മാണം. പന്തല്‍ നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണെന്നും വാഹനങ്ങളെ വഴിതിരിച്ചുവിടാതെ വാഹനങ്ങളും ആളുകളും പോകുന്ന റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജനാണ് നാളത്തെ സമരത്തിന്റെ ഉദ്ഘാടകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT