വിജേഷ്, രാജി  ടെലിവിഷന്‍ ചിത്രം
Kerala

സാമ്പത്തിക പ്രതിസന്ധി; മകന്റെ പിറന്നാള്‍ തലേന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി

പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മകന്റെ പിറന്നാള്‍ തലേന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് പ്രാഥമിക നിഗമനം. പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വാനിനുമുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍നിന്നും വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാന്‍സ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം പത്തനാപുരം വിളക്കുടി മേലില പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ആയിരവില്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. രാജി ആവണീശ്വരത്തെത്തി വാനിനു മുന്നില്‍ ചാടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്വേഷണത്തിനൊടുവിലാണ് ഇന്നലെ വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT