KSRTC conductor removed from service after complaint 
Kerala

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്താണ് വിദ്യാര്‍ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ബസ് നിര്‍ത്തി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥിനികളെ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടു എന്നതാണ് പരാതി.

വിഷയത്തെക്കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവൃത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

KSRTC conductor removed from service after students were not dropped off at requested stop at night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ഭാര്യ പരാതിപ്പെട്ടു, ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി

ഒറ്റ പ്രീമിയം അടച്ചയുടന്‍ പെന്‍ഷന്‍, നിരവധി മറ്റു ആനുകൂല്യങ്ങള്‍; അറിയാം സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT