KSRTC Driver kasaragod 
Kerala

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി കെ രഞ്ജീവനാണ് രക്ഷകനായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ. വെള്ളിയാഴ്ച രാവിലെ ചെറുവത്തൂരിൽ നിന്നും കയ്യൂർ വഴി കാസർകോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി കെ രഞ്ജീവനാണ് രക്ഷകനായത്.

കയ്യൂർ പാലത്തിന്റെ മുകളിൽ വച്ചാണ് കലം വിൽപനക്കാരിയെ കടന്നൽ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് അവശയായ സ്ത്രീ നിരവധി വാഹനങ്ങൾക്ക് സഹായത്തിനായി കൈ നീട്ടിയെങ്കിലും ആരും സഹായിക്കാത്ത സന്ദർഭത്തിലാണ് അവിടെ എത്തിയ കെ എസ്ആർടിസി ഡ്രൈവർ ഇടപെട്ടത്. ബസിൽ സീറ്റിനു വിരിക്കുന്ന ഷാൾ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ചു. കുറെ കുത്തുകൾ ഒഴിവാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ അപകട നില തരണം ചെയ്തിട്ടുണ്ട്

രക്ഷാ പ്രവർത്തനത്തിനിടെ രഞ്ജീവനും കടന്നലിന്റെ കുത്തേറ്റിരുന്നു. എന്നാൽ അതൊന്നും വക വയ്ക്കാതെ യാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ എത്തിച്ചു. ശേഷം ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തു. സ്ത്രീയുടെ രക്ഷകനായ കെഎസ്ആർടി സി ഡ്രൈവറെ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ജിഷ്ണു, രാജേഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തി അഭിനന്ദിച്ചു.

ksrtc driver saves woman stung by wasp Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ