തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സര്‍വീസിനെതിരെ വന്ന വാര്‍ത്തകളും ഡീഗ്രേഡിങ്ങും സര്‍വീസിനു പ്രശസ്തി കിട്ടാന്‍ സഹായിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാര്‍ത്ത നല്‍കിയവരുടെ അമിതാവേശം, പരസ്യത്തിനു ലക്ഷങ്ങള്‍ മുടക്കി പ്രീമിയം ബ്രാന്‍ഡുകള്‍ക്കു കിട്ടുന്ന പ്രശസ്തി സ്വിഫ്റ്റ് സര്‍വീസിനു ലഭിക്കാന്‍ വഴിയൊരുക്കിയെന്ന് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ്:
പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...
അതാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...
കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങള്‍ക്കു നല്‍കിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകള്‍ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...
വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹന ങ്ങള്‍ക്കും സംഭവിക്കാം...
എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...
കെ.എസ്.ആര്‍.ടി.സി യോ കെ സ്വിഫ്‌റ്റോ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങള്‍ക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി യോ കെ സ്വിഫ്‌റ്റോ ആകുന്നത് ബോധപൂര്‍വ്വമല്ലെന്നു കരുതാന്‍ തരമില്ല.
ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് CCTV ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ െ്രെഡവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല...
ആരോടും പരാതിയില്ല ...
ദയവായി ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക...
കെഎസ്ആര്‍ടിസി എന്നും ജനങ്ങള്‍ക്ക് സ്വന്തം... ജനങ്ങളോടൊപ്പം...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates