കെഎസ്ആര്‍ടിസി 
Kerala

ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെ, വേനലവധിക്ക് 'ട്രിപ്പ് മൂഡു'മായി കെഎസ്ആര്‍ടിസി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വേനലവധി ആഘോഷമാക്കാന്‍ വ്യത്യസ്ത പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കണ്ണൂരില്‍ നിന്ന് ഏപ്രില്‍ 10, 24 തീയതികളില്‍ വൈകീട്ട് ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏപ്രില്‍ 13, 27 തീയതികളില്‍ രാവിലെ എട്ടിന് കണ്ണൂരില്‍ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

11-ന് രാവിലെ ഗോവയില്‍ എത്തിച്ചേര്‍ന്നശേഷം പ്രാതല്‍ കഴിച്ച് അഗോഡ ഫോര്‍ട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതര്‍ ബീച്ച് എന്നിവ സന്ദര്‍ശിച്ച് അന്നേദിവസം ഗോവയില്‍ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമര്‍ ബീച്ച്, ഗോവന്‍ ചര്‍ച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദര്‍ശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാര്‍ വഹിക്കണം. എന്നാല്‍ കാസര്‍കോട് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്. യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു.

KSRTC in a trip mood for summer vacations, with tours from Goa and Kodachadri to Gavi and Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

SCROLL FOR NEXT