K B Ganesh Kumar ഫയല്‍ ചിത്രം
Kerala

പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി

മൂന്നു മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിറ്റില്‍ കൂടാത്തതും ആയ വിഡിയോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രഫഷനല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കി.

വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ട്രൂപ്പിന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം.

മൂന്നു മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിറ്റില്‍ കൂടാത്തതും ആയ വിഡിയോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ ആണെങ്കില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2 മണിയ്ക്കു മുന്‍പായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് എന്നാണ് ഉത്തരവില്‍ പറയുന്നത്.

KSRTC Forms Professional Song Troupe: KSRTC Song Troupe is forming a professional music group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; ഇനി തുറക്കുക മാര്‍ച്ച് 23ന്

ഇന്ധന ലഭ്യതക്കുറവിന് പരിഹാരം: ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ

എസ്എസ്എൽസി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ് ടു റിവിഷൻ പ്രോഗ്രാമും, കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് എട്ട് മുതൽ

ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍

SCROLL FOR NEXT