KSRTC Toll Free 
Kerala

ഇനി '149' ല്‍ വിളിക്കാം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി

യാത്രക്കാരുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഇനി അതിവേഗം പരിഹാരം നേടാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കാനുമായി പുതിയ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ സംവിധാനം കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നു.

പൊതുജനങ്ങള്‍ക്ക് 149 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. യാത്രക്കാരുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഇനി അതിവേഗം പരിഹാരം നേടാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്ര വന്‍ ഹിറ്റായതായും ഗതാഗതമന്ത്രി സിപി ജോണ്‍ വ്യക്തമാക്കി. വേളി കഠിനംകുളം ജലപാതയില്‍ സൗരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

KSRTC launches a 24-hour toll-free number

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'

'അവര്‍ക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ'; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം