40 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറുന്നു 
Kerala

'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'

ഇന്ന് അടുത്ത മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസിലെത്തുമ്പോൾ മറ്റൊരു വലിയ സന്തോഷമാണ് ഞങ്ങളെ കാത്തിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കെഎസ്ആര്‍ടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഇത്തവണ നാല്‍പത് ലക്ഷം രൂപ നല്‍കിയത്.

സൊസൈറ്റി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് തുക മുഖ്യമന്ത്രിക്ക് കൈമാറി. തൃശൂര്‍ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയെന്നും പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയൊരു പിന്തുണയാണിതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്‌

പ്രിയമുള്ളവരെ,

കഴിഞ്ഞ മന്ത്രിസഭാ യോഗദിവസം കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ കൈമാറുമ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ഫലിച്ചിരിക്കുകയാണ്. 'ജോസേട്ടന്റേത് നല്ല കൈനീട്ടമാകട്ടെ' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ന് അടുത്ത മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസിലെത്തുമ്പോൾ മറ്റൊരു വലിയ സന്തോഷമാണ് ഞങ്ങളെ കാത്തിരുന്നത്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ അവിടെ എത്തിയിരുന്നു.

എന്റെ സാന്നിധ്യത്തിൽ സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് തുക മുഖ്യമന്ത്രിക്ക് സന്തോഷപൂർവം കൈമാറി. തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകി.

പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയാണിത്. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത ഈ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഈ മാതൃകാപരമായ ഇടപെടലിന് സൊസൈറ്റി ഭാരവാഹികൾക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

നേരത്തെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു പുതിയ ബസ് വാങ്ങി നൽകിയിരുന്നു. കെഎസ്ആർടിസിയെ സ്നേഹിക്കുന്ന, പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം സുമനസ്സുകളാണ് ഞങ്ങൾക്ക് കരുത്തേകുന്നത്. ചടങ്ങിൽ പങ്കെടുത്ത മന്ത്രി ഒ.ജെ ജനീഷ്, തൃശ്ശൂർ എംഎൽഎ രാജൻ ജെ. പല്ലൻ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവരെ ഒരിക്കൽക്കൂടി സ്നേഹം അറിയിക്കുന്നു.

KSRTC Receives ₹40 Lakh Assistance from Thrissur-Based Co-operative Society for Bus Procurement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്‍

'മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ഹോട്ടൽ മുറിയിലെത്തിയാൽ ഞാനാദ്യം അവളുടെ ഫോട്ടോയെടുത്ത് മുൻപിൽ വയ്ക്കും'

സണ്‍റൂഫ് തുറന്ന് പുറത്തേക്ക് നോക്കല്ലേ...; ശിക്ഷാര്‍ഹമായ കുറ്റം, കൗതുകമല്ല സുരക്ഷയ്ക്കാണ് മുന്‍ഗണന